ചികിത്സാ ധനസഹായം

മൂന്ന് വര്‍ഷമെങ്കിലും നിധിയിലേക്ക് തുടര്‍ച്ചയായി അംശാദായം അടച്ച, ചിസ് ആരോഗ്യസുരക്ഷാ പദ്ധതിയില്‍പ്പെടാത്ത അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സക്ക് അംഗത്വ കാലാവധിയില്‍ പരമാവധി 50,000 രൂപ ബോര്‍ഡിന്‍റെ അംഗീകാരത്തിന് വിധേയമായി ചികിത്സാ ധനസഹായം അനുവദിക്കാവുന്നതാണ്. എന്നാല്‍ ഒരു കാരണവശാലും ഒരു പ്രാവശ്യത്തെ ചികിത്സാസഹായം ഇരുപ്പത്തി അയ്യായിരം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല.

ഹൃദ്രോഗം, ക്യാന്‍സര്‍, വൃക്ക സംബന്ധമായ അസുഖം, കരള്‍ രോഗം, ശ്വാസകോശ സംബന്ധമായ അസുഖം, തലച്ചോറില്‍ രക്തസ്രോവവുമായി ബന്ധപ്പെട്ട അസുഖം അഥവാ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റേതെങ്കിലും ഗുരുതരമായ മാരക രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വൈദ്യ ചികിത്സക്കുള്ള ചിലവുകള്‍ നേരിടുന്നതിനായി അംഗത്വ കാലാവധി പരിഗണിക്കാതെ പരമാവധി 1.5 ലക്ഷം രൂപ (ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ) ബോര്‍ഡിന്‍റെ അംഗീകാരത്തോടെ നല്‍കാവുന്നതാണ്.

നിധിയില്‍ നിന്നും ചികിത്സാ ധനസഹായത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സര്‍ക്കാര്‍ ഡോക്ടര്‍ അഥവാ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കിയ ചികിത്സ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ചികിത്സാ ചെലവ് കാണിക്കുന്ന ബില്ലുകള്‍, ചികിത്സ തേടിയത് അംഗത്തിന്‍റെ കുടുംബാംഗമാണെങ്കില്‍ ബന്ധം തെളിയിക്കുന്നതിന് റവന്യൂ അധികാരികള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.

ചികിത്സാ സഹായത്തിനുള്ള അപേക്ഷ, ചികിത്സ കഴിഞ്ഞ് അറുപത് ദിവസത്തിനകം സമര്‍പ്പിച്ചിരിക്കേണ്ടതാണ്.ചികിത്സ സഹായത്തിനായുള്ള അപേക്ഷ 9-ാം നമ്പര്‍ ഫാറത്തില്‍ സെക്രട്ടറിയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.