പ്രവര്‍ത്തനങ്ങള്‍

  • അറുപത് വയസ്സ് പൂര്‍ത്തിയായിട്ടുള്ളതും 7-ാം വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരം അംഗത്വം നേടിയിട്ടുള്ള ഏതൊരാളിനും പെന്‍ഷന്‍ നല്‍കുക.
  • അറുപത് വയസ്സ് പൂര്‍ത്തിയായിട്ടുള്ളതും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത കാലയളവിലേക്ക് തുടര്‍ച്ചയായോ ഒറ്റത്തവണയോ അംശദായം അടച്ചിട്ടുള്ളതുമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുക.
  • രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവിലേക്കുള്ള അംശദായം അടച്ചിട്ടുള്ള ഒരംഗം മരണമടഞ്ഞാല്‍ കുടുംബപെന്‍ഷന്‍ നല്‍കുക.
  • മാരകമായ രോ​ഗങ്ങളാൽ കഷ്ടപ്പെടുന്ന അംഗങ്ങളുടെ വൈദ്യചികിത്സയ്ക്കുവേണ്ടിയുള്ള ചെലവുകള്‍ നേരിടുന്നതിനായി ധനസഹായം നല്‍കുക.
  • സ്ഥായിയായ ശാരീരിക അവശതമൂലം അല്ലെങ്കില്‍ അംഗവൈകല്യംമൂലം ഉപജീവനത്തിനുവേണ്ടിയുള്ള എന്തെങ്കിലും ജോലി ചെയ്യുന്നതിന് കഴിവില്ലാതായ ഒരംഗത്തിന് സാമ്പത്തിക സഹായവും പെന്‍ഷനും നല്‍കുക
  • നിധിയിലേക്ക് മൂന്ന് മാസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അശദായം അടച്ചിട്ടുള്ള വനിതാ അംഗങ്ങള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍, ഗര്‍ഭമലസല്‍, ചികിത്സാപരമായ ഗര്‍ഭാവസ്ഥ സമാപിക്കല്‍, വന്ധ്യംകരണം എന്നിവയ്ക്ക് ധനസഹായം.
  • നിധിയിലേക്ക് കുറഞ്ഞത് ഒരുവര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ള വനിതാ അംഗങ്ങളുടേയും പെണ്‍മക്കളുടെയും വിവാഹത്തിന് ധനസഹായം നല്‍കുക.
  • നിധിയിലേക്ക് അഞ്ച് വര്‍ഷക്കാലത്തേക്കുള്ള അംശദായം അടച്ചിട്ടുള്ള വനിതാ അംഗങ്ങളുടേയും അംഗങ്ങളുടെ പെണ്‍മക്കളുടേയും വിവാഹത്തിന് ധനസഹായം നല്‍കുക.
  • നിധിയിലെ ഒരംഗം മരണമടഞ്ഞാല്‍ കുടുംബത്തിന് ധനസഹായം നല്‍കുക.
  • നിധിയിലേക്ക് അഞ്ച് വര്‍ഷക്കാലത്തേക്കുള്ള അംശദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി വായ്പകളും അല്ലെങ്കില്‍ മുന്‍കൂറുകളും സ്കോളര്‍ഷിപ്പും നല്‍കുക.
  • സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അംഗങ്ങള്‍ക്ക് വായ്പകളോ, മുന്‍കൂറുകളോ, മെയിന്റനന്‍സ് ഫണ്ടോ നല്‍കുക.
  • പദ്ധതിയില്‍ നിര്‍ദ്ദേശിച്ചേക്കാവുന്ന മറ്റേതെങ്കിലും ആവശ്യം നടപ്പിലാക്കുക.