ചുമതലകള്‍
- ഏത് പദ്ധതി അല്ലെങ്കില്‍ പദ്ധതികള്‍ പ്രകാരമാണോ നിധി രൂപീകരിച്ചിട്ടുള്ളത് അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നിധിയില്‍ നിക്ഷിപ്തമായിരിക്കുന്ന കാര്യങ്ങളുടെ ഭരണ നിര്‍വ്വഹണം നടത്തുക.
- പദ്ധതിയില്‍ നിർദ്ദേശിച്ചേക്കാവുന്ന പ്രകാരം കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ പ്രചോദനവും പിന്‍ബലവും പ്രോത്സാഹനവും നല്‍കുക.
- ഉപജീവനത്തിനായി കല, സാഹിത്യം, സാംസ്കാരികം എന്നീ മേഖലകളില്‍ വിഭിന്നമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കുന്നതിനും ക്ഷേമത്തിനും ഉതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുക.
- നിര്‍ണ്ണയിക്കപ്പെടാവുന്ന രീതിയില്‍ കണക്കുകളും രജിസ്റ്ററുകളും ശരിയായി സൂക്ഷിക്കുക.
- കല, സാഹിത്യം, സാംസ്കാരികം എന്നീ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകരുടെ ക്ഷേമത്തിന് ആവശ്യമായ പൊതുമാര്‍ഗ്ഗ രേഖകള്‍ തയ്യാറാക്കുക.
- ഈ ആക്ടിന്റെ ഭരണനിര്‍വ്വഹണത്തില്‍നിന്നും ഉണ്ടാകുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുക.
- നിര്‍ണ്ണയിക്കപ്പെടാവുന്ന രീതിയിലും സമയത്തിനുള്ളിലും ബോര്‍ഡിന്‍റെ ആഡിറ്റ് ചെയ്ത വാര്‍ഷിക സാമ്പത്തിക കാര്യ സ്റ്റേറ്റ്മെന്റും റിപ്പോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിക്കുക.
- സര്‍ക്കാര്‍ കാലാകാലങ്ങളില്‍ അതിനെ ചുമതലപ്പെടുത്തിയിട്ടുള്ള മറ്റു ചുമതലകള്‍ ഏറ്റെടുക്കുക.

