കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
കേരള സംസ്ഥാനത്ത് വിവിധ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ ഭാര്യ/ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കള്‍ , അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവരടങ്ങിയതും ആളിനെമാത്രം ആശ്രയിച്ച് കഴിയുന്ന അദ്ദേഹത്തിന്റെ അച്ഛന്‍ , അമ്മ, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ അല്ലെങ്കില്‍ ശാരീരിക വൈകല്യമുള്ളവര്‍ അല്ലെങ്കില്‍ വിധവകള്‍ ആയപെണ്‍മക്കള്‍ ഉള്‍പ്പെടുന്നതുമാകുന്നു കുടുംബത്തിനും ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിന് അതുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ക്കുംവേണ്ടി 2010ലെ കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി നിയമപ്രകാരം ആരംഭിക്കുന്ന പദ്ധതിയാണ് കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി .
കേരള സംസ്ഥാനത്ത് വിവിധ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ ഏര്‍പ്പെട്ടിരുന്നവരോ ആയ സാംസ്കാരിക പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും ലക്ഷ്യമിടുന്ന കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി രൂപീകരിക്കുന്നതിനായി വ്യവസ്ഥ ചെയ്യുന്നതിനുള്ള 2010ലെ കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി നിയമപ്രകാരമാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നാല്‍ സിനിമ, ഇലക്ട്രോണിക് മാധ്യമം, കേബിളും കേബിള്‍ ശൃംഖലയും, നാടകം, സംഗീതം, കഥകളി, ഗാനമേള, അനുകരണകല, സാഹിത്യം, ചിത്രരചന, ശില്‍പ്പകല, നാടന്‍കലകള്‍, അനുഷ്ഠാന കലകള്‍, സെമിക്ലാസിക്കല്‍ കലകള്‍, നാടന്‍പാട്ടുകള്‍, മേക്കപ്പ്, വാദ്യകലകള്‍, മാജിക്, സര്‍ക്കസ്, മാര്‍ഗ്ഗംകളി, ചവിട്ടുനാടകം, കാര്‍ട്ടൂണ്‍, കഥാപ്രസംഗം,പുരാണപാരായണം, ബൈബിൾ പാരായണം, ഖുറാൻ പാരായണം, മാപ്പിള കലകൾ, പന്തൽ അലങ്കാരം, ശബ്ദവും വെളിച്ചവും, വസ്ത്രരൂപകല്‍പ്പന, പരസ്യകല, പെയിന്‍റിംഗ്, കോംപയിയറിംഗ്, ഫോട്ടോഗ്രഫി എന്നീ മേഖലകളിലെ ഏതെങ്കിലും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതൊരാളും അല്ലെങ്കില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്‍റെ അംഗീകാരമുള്ള ഗ്രന്ഥശാലകളില്‍ ലൈബ്രേറിയന്‍ ആയി പ്രവര്‍ത്തിക്കുന്ന ഏതൊരാളും അല്ലെങ്കില്‍ തന്‍റെ ഉപജീവനത്തിനായി അങ്ങനെയുള്ള മറ്റേതെങ്കിലും രൂപത്തിലുള്ള കല, സാഹിത്യം, സംസ്കാരം, സാംസ്കാരിക പ്രഭാഷണം അതുപോലെയുള്ള മറ്റു ആക്റ്റിന്‍റെ ആവശ്യത്തിലേക്കായി വിജ്ഞാപനംമൂലം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അങ്ങനെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ ഏര്‍പ്പെട്ടിരുന്നവരോ ആയ ഏതൊരാളും എന്നര്‍ത്ഥമാകുന്നു.
സര്‍ക്കാരില്‍ നിന്നും ബഡ്ജറ്റില്‍ വകയിരുത്തുന്ന തുകയും, തനതുവരുമാനമായ അംഗങ്ങളില്‍ നിന്നുഉള്ള അംശാദായം, സിനിമാ ടിക്കറ്റില്‍ മേല്‍ ലഭിക്കുന്ന സെസ്സും ആണ് ക്ഷേമനിധിയുടെ വരുമാനം. ഈ വരുമാനങ്ങളില്‍ നിന്നും ആണ് അംഗങ്ങള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കിവരുന്നത്.
ക്ഷേമനിധിയില്‍ 18 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവരും, എന്നാല്‍ 60 വയസ്സ് പൂര്‍ത്തിയായിട്ടില്ലാത്തവരുമായ കലാസാംസ്കാരിക, സാഹിത്യ മേഖലയില്‍ ഉള്ളവര്‍ക്ക് നിശ്ചിത ഫോറത്തില്‍ ആവശ്യമായ രേഖകളും ഫീസും സഹിതം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതും അപേക്ഷകള്‍ പരിശോധിച്ച് അപേക്ഷകര്‍ക്ക് ക്ഷേമനിധി അംഗീകാരം നല്‍കിയ അക്കാദമികളോ,സ്ഥാപനങ്ങളോ, സംഘടനകളില്‍ നിന്നോ അംഗീകാരം കിട്ടുന്ന മുറയ്ക്ക് അംഗത്വം നല്‍കുന്നതാണ്. അറുപത് വയസ്സിന് മുകളില്‍ പ്രായമായവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് 1854 SRO നമ്പര്‍ 665/2016 പ്രകാരം അപേക്ഷിക്കാനുള്ള കാലാവധി അവസാനിച്ചതിനാല്‍ നിലവില്‍ ഈ ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയില്ല.
അംഗത്വം കിട്ടുന്ന അംഗങ്ങള്‍ സിനിമാ/സീരിയല്‍ മേഖലയില്‍ ഉള്ള കലാകാരന്മാര്‍, പ്രതിമാസം അംശാദായമായി 200 രൂപയും മറ്റ് മേഖലയില്‍ ഉള്ളവര്‍ 50 രൂപയും അംഗങ്ങള്‍ക്ക് 60 വയസ്സ് തികയുന്നതുവരെ അക്ഷയകേന്ദ്രം, ജനസേവനകേന്ദ്രം എന്നിവ വഴി ക്ഷേമനിധിയിലെ അക്കൗണ്ടിലേക്കും ഡിമാന്‍റ് ട്രാഫ്റ്റ് ആയി ഓഫീസിലും, 9037044087 എന്ന നമ്പരിലേക്ക് അംഗത്വ നമ്പറിന്‍റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍ പേ വഴിയും ഓൺലൈനായും അംശാദായം അടയ്ക്കാവുന്നതാണ്. ഗൂഗിള്‍ പേ വഴി അംശാദായം അട്ക്കുന്നവര്‍ ഈ നമ്പരിലേക്ക് തന്നെ വാട്സ് ആപ്പ് വഴി രജിസ്റ്റര്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ വിശദാംശങ്ങള്‍ അയക്കേണ്ടതും ആണ്.