സൂപ്പറാന്വേഷന്‍ പെന്‍ഷന്‍

കുറഞ്ഞത് 5 വര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ച ഒരു അംഗത്തിന് അറുപത് വയസ്സ് തികയുന്നതിന്‍റെ അടുത്തമാസം മുതലോ 7-ാം വകുപ്പിന്‍റെ 1-ാം ക്ലിപ്ത നിബന്ധനപ്രകാരം അംഗത്വം ലഭിച്ച ഒരാളിന്, അംഗത്വം ലഭിച്ച് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ മുതലോ സൂപ്പര്‍ ആന്വേഷന്‍ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. നിലവില്‍ 4000 രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ നല്‍കി വരുന്നത്.

സൂപ്പര്‍ ആന്വേഷന്‍ പെന്‍ഷനുവേണ്ടി 5-ാം നമ്പര്‍ ഫാറത്തിലുള്ള അപേക്ഷ സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ധനകാര്യ (എസ് എഫ് സി-ബി) വകുപ്പിന്റെ 28.04.2022 തീയതിയിലെ സ.ഉ(കൈ) നം.68/2022/ധന നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ സഹായത്തോടെയും തനതു ഫണ്ട് ഉപയോഗിച്ചും പെന്‍ഷന്‍ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക്, അവര്‍ പെന്‍ഷന് അപേക്ഷ നല്‍കി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍/ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഡിജിറ്റല്‍ ഒപ്പു വെയ്ക്കുന്ന മാസം മുതല്‍ക്കേ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളൂ.