അവശതാ പെന്‍ഷന്‍
നിധിയില്‍ കുറഞ്ഞത് 10 വര്‍ഷം അംശാദായം അടച്ചിട്ടുള്ളതും സ്ഥിരമായ ശാരീരിക അവശതമൂലം തുടര്‍ന്ന് പ്രവര്‍ത്തനം നടത്താന്‍ കഴിയാത്തതുമായ ഒരംഗത്തിന് കുടിശ്ശിഖ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അടച്ച് അംഗത്വം നിലനിറുത്തുന്ന പക്ഷം പ്രതിമാസം അവശതാപെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
കുറിപ്പ്:- സ്ഥിരമായ ശാരീരിക അവശത തെളിയിക്കുന്നതിലേക്ക് സര്‍ക്കാര്‍ സര്‍വ്വീസിലെ ഒരു സിവില്‍ സര്‍ജന്‍റെ പദവിയില്‍ താഴെ അല്ലാത്ത ഒരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
കുറഞ്ഞച് 5 വര്‍ഷം അംഗത്വമുള്ള ഒരംഗത്തിന് ആദ്യത്തെ 5 വര്‍ഷത്തേക്ക് പ്രതിമാസം ആയിരം രൂപയും അതിലധികമുള്ള ഓരോ അംഗത്വ വര്‍ഷത്തിനും പ്രതിമാസം നൂറ് രൂപ വീതവും വര്‍ദ്ധിച്ച് അവശതാ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.
ഏറ്റവും കുറഞ്ഞ അവശതാപെന്‍ഷന്‍ പ്രതിമാസം 1000 രൂപയും 5 വര്‍ഷത്തില്‍ കവിഞ്ഞുള്ള ഓരോ അംഗത്വവര്‍ഷത്തിനും പ്രതിമാസം 100 രൂപ വീതവും വര്‍ദ്ധിച്ച അവശതാപെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
അവശതാ പെന്‍ഷനുവേണ്ടി 6-ാം നമ്പര്‍ ഫാറത്തിലുള്ള അപേക്ഷ സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്.

