വിവാഹ ധനസഹായം
കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും നിധിയിലേക്ക് അംശാദായം അടച്ച അംഗത്തിന്‍റെയോ അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിലേക്കായി 25,000 രൂപ ധനസഹായം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം തത്തുല്യമായ തുക ആവശ്യമായ ഈടിന്‍മേല്‍ എട്ട് ശതമാനം സാധാരണ പലിശ നിരക്കില്‍ 60 മാസ തുല്യ ഗഡുക്കളായി അടയ്ക്കണമെന്ന വ്യവസ്ഥയില്‍ വായ്പയായി ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
ഈ ആനുകൂല്യത്തിന് അപേക്ഷിക്കുന്ന അംഗം ഒരു നിശ്ചിത ദിവസം തന്‍റെ അഥവാ മകളുടെ വിവാഹം നടക്കുന്നു എന്ന തെളിയിക്കുവാനായി സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി-പ്രസിഡന്‍റ്-ചെയര്‍മാന്‍-മേയര്‍, എം.എല്‍.എ, എം.പി, ഗസറ്റഡ് ഓഫീസര്‍ അല്ലെങ്കില്‍ വിവാഹം സാക്ഷ്യപ്പെടുത്തുന്നതിന് അധികാരമുള്ള സ്ഥാപനം അഥവാ സംഘടന എന്നിവരില്‍ ആരെങ്കിലും നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. വിവാഹം കഴിഞ്ഞ് 60 ദിവസത്തിനകം സമര്‍പ്പിക്കുന്ന അപേക്ഷയും ഈ ആനുകൂല്യത്തിനുവേണ്ടി പരിഗണിക്കേണ്ടതാണ്.
വിവാഹാനുകൂല്യത്തിനായുള്ള അപേക്ഷ 8-ാം നമ്പര്‍ ഫാറത്തില്‍ സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്.

