മരണാനന്തര ധനസഹായം
ഒരംഗത്തിന്‍റെ മരണാനന്തര ചെലവുകള്‍ക്കായി മൂവായിരം രൂപ നിധിയില്‍ നിന്നും ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.
നിധിയിലെ ഒരംഗം അസുഖംമൂലമോ, അപകടം മൂലമോ മരണപ്പെട്ടാല്‍ അത് ആദ്യത്തെ മൂന്ന് വര്‍ഷത്തെ കാലാവധിക്കുള്ളില്‍ ആയാല്‍ മരണാനന്തര സഹായമായി 5000 രൂപയും ശേഷമുള്ള ഓരോ വര്‍ഷത്തെ അംഗത്വകാലയളവിന് 1000 വീതവും, പരമാവധി ഇരുപത്തി അയ്യായിരം രൂപ അംഗത്തിന്‍റെ കുടുംബത്തിന് മരണാനന്തര ധനസഹായം ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
അപേക്ഷയോടൊപ്പം ജനന-മരണ രജിസ്ട്രാര്‍ നല്‍കിയിട്ടുള്ള മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.മരണാനന്തര സഹായത്തിനായുള്ള അപേക്ഷ 10-ാം നമ്പര്‍ ഫാറത്തില്‍ സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്

